രോഹിത് ശർമ്മ ഇന്ത്യൻ നായകനായി തുടരുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയെ നയിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്. ഈ രണ്ട് ടൂർണമെന്റുകളിലും ഇന്ത്യ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു.
2023 ഏകദിന ലോകകപ്പിലെ വേദന മായ്‌ക്കാൻ ടി20 കിരീടനേട്ടത്തിലൂടെ ടീം ഇന്ത്യക്ക് സാധിച്ചു. 10 മത്സരങ്ങൾ ജയിച്ചതിന് ശേഷം 2023 നവംബർ 23നാണ് ടീം ഇന്ത്യക്ക് കാലിടറിയത്. കോടിക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നെങ്കിലും ലോകകപ്പ് നേടാനായില്ല. രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പേര് പുനർ നാമകരണം ചെയ്ത വേദിയിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമെന്നും ബാർബഡോസിൽ ത്രിവർണ്ണ പതാക ഉയരുമെന്നും ഞാൻ പറഞ്ഞിരുന്നു. ജൂൺ 29ന് വാക്കുകൾ സത്യമായി. നായകൻ രോഹിത് ബാർബഡോസിൽ ഇന്ത്യൻ പതാക ഉയർത്തി. ബിസിസിഐ പങ്കുവച്ച വീഡിയോയിൽ ജയ് ഷാ പറഞ്ഞു.
#WATCH | BCCI Secretary Jay Shah congratulates the Indian cricket team on winning the ICC T20 World Cup
He says, “…I am confident that under the captaincy of Rohit Sharma, we will win the WTC Final and the Champions Trophy…”
(Source: BCCI) pic.twitter.com/NEAvQwxz8Y
— ANI (@ANI) July 7, 2024
“>
ഇന്ത്യയുടെ 13 വർഷം നീണ്ട കിരീട വരൾച്ച അവസാനിപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപയാണ് സമ്മാനമായി ബിസിസിഐ നൽകിയത്. കഴിഞ്ഞ ദിവസം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി ടീമിന് ആ തുക സമ്മാനിക്കുകയും ചെയ്തു. 2007-ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ശേഷമുള്ള ഇന്ത്യയുടെ രണ്ടാം കിരീടമായിരുന്നു ഇത്.