ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സൈന്യം വധിച്ച ഭീകരർ കഴിഞ്ഞിരുന്നത് രഹസ്യ ബങ്കറുകളിൽ. ഭീകരർ താമസിച്ച രഹസ്യ ബങ്കറുകളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വ്യാപകമായി ഇവർക്ക് പ്രദേശിക സഹായം കിട്ടിയിരുന്നതായും സൈന്യം അറിയിച്ചു. വീടിനകത്ത് രഹസ്യ ബങ്കറുകൾ നിർമ്മിച്ചാണ് ഇവർ ആക്രമണങ്ങൾ നടത്തിയത്.
6 ഹിസ്ബുൾ മുജാഹിദീൻ ഭീകരരെയാണ് രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദും കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മേഖലയിൽ സുരക്ഷ പരിശോധനയ്‌ക്കെത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തത്.
#Video: 4 Terrorists Killed In J&K Hid In ‘Bunker’ With Entry From Fake Cupboard
Read Here: https://t.co/evpr2HP0SG pic.twitter.com/5SZj51dmpl
— NDTV (@ndtv) July 8, 2024
“>
ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. കരസേനയും ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ലാൻസ് നായിക് പ്രദീപ് നൈനു ഹവിൽദാർ പ്രവീൺ ജൻജൽ എന്നിവരാണ് വീരമൃത്യു വരിച്ചത്.















