ന്യൂഡൽഹി: കൊക്കോ കയറ്റുമതിയിൽ കുതിച്ച് രാജ്യം. കഴിഞ്ഞ സാമ്പത്തികവർഷം 36,242.03 ടൺ കൊക്കോ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. മുൻ വർഷം ഇത് 34,250.10 ടണ്ണായിരുന്നു. ഈ വർഷം കൊക്കോ കയറ്റുമതിയിലൂടെ 1,521.94 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
കൊക്കോ പരിപ്പ്, പൗഡർ, ഷെൽ, ബട്ടർ തുടങ്ങിയവയാണ് കയറ്റുമതിയിൽ മുന്നിൽ. ഇവയാണ് ചോക്ലേറ്റും മറ്റ് അനുബന്ധ ഉത്പന്നങ്ങളുമായി ഇന്ത്യൻ വിപണിയിൽ എത്തിക്കും. അമേരിക്കയ്‌ക്കാണ് ഇന്ത്യൻ കൊക്കോയോട് പ്രിയമേറെ. 258.34 കോടി രൂപയുടെ 8,636.01 ട കൊക്കോയാണ് കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തത്. ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്, 100.45 കോടി രൂപ. നേപ്പാൾ, ബ്രസീൽ, യുഎഇ, എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
ചോക്ലേറ്റിന്റെ ആവശ്യം ഉയർന്നതോടെ കൊക്കോയുടെ ഉത്പാദനവും വർദ്ധിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലാണ് ഉത്പാദനം അധികവും. 12,150 ടൺ കൊക്കോയാണ് പ്രതിവർഷം ശരാശരി ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ മൊത്ത ഉത്പാദനത്തിന്റെ 40.3 ശതമാനം വരുമിത്. കേരളമാണ് രണ്ടാംസ്ഥാനത്ത്. 0,600 ടണ്ണാണ് സംസ്ഥാനത്തി ഉത്പാദിപ്പിക്കുന്നത്.















