തൃശൂർ: അരിമ്പൂർ എറവിൽ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. കൈപ്പിള്ളി സ്വദേശി നിജിനാണ് പരിക്കേറ്റത് തൃശൂർ- കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായ നിജിൻ രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം. തലയ്‌ക്ക് പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.