കാലിഫോർണിയ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെൻസെൻ ഹുവാങ്ങിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വെറൽ. ഇവിടെ ഇരിക്കുന്ന എല്ലാവരും കൂടി വൃത്തിയാക്കിയാക്കിയതിനേക്കാൾ ശുചിമുറി താൻ ഒറ്റയ്‌ക്ക് വൃത്തിയാക്കിയിട്ടുണ്ടെന്നാണ് ലോകത്തിലെ 13ാമത്തെ കോടിശ്വരമായ അദ്ദേഹം പറഞ്ഞത്.
സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിലെ ബിരുദ വിദ്യാർത്ഥികളോട് സംവദിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ” ഒരു ജോലിയും മോശമാണെന്ന് താൻ കരുതുന്നില്ല. ഞാൻ ഒരു ഡിഷ് വാഷർ ആയി ജോലി ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ ശുചിമുറികളും വൃത്തിയാക്കും. ഇത്തരം ജോലികൾ ചെയ്ത തനിക്ക് കൈയിൽ അഴുക്ക് പുരളുന്നത് പ്രശ്നമല്ലെന്നും”, ഹുവാങ്ങ് പറഞ്ഞു.
ജൂൺ മാസത്തിലാണ് ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറികടന്ന് എന്‍വിഡിയ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്. 3.34 ട്രില്ല്യണ്‍ ഡോളറാണ് (3.34 ലക്ഷം കോടി രൂപ)കമ്പനിയുടെ വിപണി മൂല്യം.















