മറയൂർ: കോളേജ് ക്യാമ്പസിൽ ചന്ദനത്തോട്ടം ഒരുക്കി വിദ്യർത്ഥികൾ. പ്രകൃതിദത്ത ചന്ദനക്കാടുകൾക്ക് പേരുകേട്ട മറയൂർ കാന്തല്ലൂരിലെ കോളേജ് ക്യാമ്പസിൽ നിന്നാണ് സുഗന്ധമുള്ള വാർത്ത വന്നത്. ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് ചന്ദനത്തോട്ടം ഒരുക്കിയത്.
മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) എം.ജി.വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് വിദ്യാർത്ഥിൽ ഉദ്യമത്തിന് തുടക്കമിട്ടത്. 20 സെന്റിലാണ് തൈകൾ നട്ടു പിടിപ്പിച്ചത്. 44 വിദ്യാർത്ഥികളാണ് ക്ലാസിൽ ഉണ്ടായിരുന്നത്. വനം വകുപ്പ് ഓരോ വിദ്യാർഥിക്കും ഓരോ തൈകൾ വീതം നൽകിയതായും ഡിഎഫ്ഒ പറഞ്ഞു
തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നിന്നുള്ള മിക്ക വിദ്യാർഥികളും ആദ്യമായാണ് ചന്ദനമരം കാണുന്നതെന്ന് പ്രിൻസിപ്പൽ സുജി പി. തേലക്കാട് പറഞ്ഞു. അടുത്ത നാല് വർഷവും തോട്ടത്തിന്റെ പരിപാലനവും വിദ്യാർഥികൾ നിർവഹിക്കും. കോഴ്‌സ് കഴിയുന്നതോടെ, അടുത്ത ബാച്ചിനെ മരങ്ങളുടെ സംരക്ഷണം ഏൽപ്പിക്കുെന്നും, പ്രിൻസിപ്പൽ പറഞ്ഞു.















