ആലപ്പുഴ: കോടതിയിൽ ഹാജരാകാൻ കൊണ്ടുവരുന്നതിനിടെ ചാടിപ്പോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതി വിഷ്ണു ഉല്ലാസാണ് പിടിയിലായത്. ശുചിമുറിയിലെ ജനാലവഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. പുന്നപ്രയിലെ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്.
രാമങ്കാരി കോടതിയിൽ എത്തിക്കാൻ തിരുവനന്തപുരത്ത് നിന്നും കൊണ്ടുവരുന്നതിനിടയിലാണ് പ്രതി ചാടിപ്പോയത്. കഴിഞ്ഞ വർഷവും പ്രതി ജയിൽ ചാടുകയും പിടികൂടുകയും ചെയ്തിരുന്നു.















