മോസ്‌കോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. മോസ്കോയിലെ റഷ്യൻ പ്രസിഡന്റിന്റെ വസതിയിൽ (Novo-Ogaryovo) വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
🇷🇺🇮🇳 At the Novo-Ogaryovo residence of the President of Russia near Moscow, Vladimir Putin and Indian Prime Minister @narendramodi, who is on a two-day official visit to Russia, hold an informal meeting.#DruzhbaDosti 🤝 #RussiaIndia pic.twitter.com/JkedUdX9iJ
— MFA Russia 🇷🇺 (@mfa_russia) July 8, 2024
പ്രസിഡന്റിന്റെ വസതിയിലെത്തിയ പ്രധാനമന്ത്രിയെ പുടിൻ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദ സംഭാഷണം നടത്തുന്ന വീഡിയോ റഷ്യൻ വിദേശകാര്യ മന്ത്രാലയം സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കിട്ടു. കൂടാതെ തന്റെ ആതിഥേയത്വം സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യൻ പ്രസിഡന്റ് നന്ദി പറഞ്ഞു. നേരിൽ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ തന്നെ സ്വീകരിച്ച റഷ്യൻ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഇന്ത്യ -റഷ്യ സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം പുടിൻ മോദിയെ ഒപ്പം കൂട്ടി ഇലക്ട്രിക് കാറിൽ തന്റെ വസതിക്ക് ചുറ്റും സവാരി നടത്തി. ഇരു നേതാക്കളും കാറിൽ ഒരുമിച്ച് സവാരി ചെയ്യുന്ന ദൃശ്യങ്ങൾ റഷ്യയിലെ ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവച്ചു.
🇷🇺🇮🇳 #Russia’s President Vladimir Putin and #India’s Prime Minister Narendra Modi @narendramodi in #NovoOgaryovo #RussiaIndia 🤝 #DruzhbaDosti pic.twitter.com/xRsr4F9vbI
— Russia in India 🇷🇺 (@RusEmbIndia) July 8, 2024















