മനാമ: കാർഗോ പ്രതിസന്ധിയിൽ വലഞ്ഞ് ഗൾഫിലെ ഇന്ത്യക്കാർ. ഗൾഫിൽ വേനൽ അവധി ആരംഭിച്ചതോടെ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് ഷിപ്പ് കാർഗോ വഴി സാധനങ്ങൾ അയക്കുന്നത്. ചെറുകിട കാർഗോ കമ്പനികളെ ആശ്രയിച്ച് കുറഞ്ഞ നിരക്കിലാണ് ബഹുഭൂരിപക്ഷം ആളുകളും കാർഗോ അയക്കുന്നത്. എന്നാൽ കൊച്ചിയിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മെല്ലെപോക്ക് കാരണം നിലവിൽ ചരക്കു നീക്കം പ്രതിസന്ധയിൽപ്പെട്ടിരിക്കുകയാണെന്ന് പ്രവാസികൾ പറഞ്ഞു.
അനാവശ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചരക്കുകൾ പിടിച്ചു വയ്‌ക്കുകയും കാലതാമസം വരുത്തി വിട്ടുകൊടുക്കുന്ന ചരക്കുകൾക്ക് പിഴ കൊടുക്കുവാൻ തങ്ങൾ ഇടയാവുകയാണെന്നും കാർഗോ ഏജൻസികൾ പറയുന്നു. ഇത്തരം അനാവശ്യ പിഴകൾ ഉപഭോക്താക്കളിൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയും ചെറുകിട കാർഗോ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ആശങ്ക നേരിടുകയും ചെയ്യും.
കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി അടക്കമുള്ള ജനപ്രതിനിധികളെ വിഷയം അറിയിച്ചിട്ടുണ്ടെന്നും തങ്ങളുടെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്ന് പ്രതീഷിക്കുന്നതായും കാർഗോ ഏജൻസികൾ അറിയിച്ചു.













