പാലക്കാട്: വെള്ളിനെഴിയിൽ ജലസംഭരണി തകർന്നു വീണ് അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഇതര സംസ്ഥാനത്തൊഴിലാളിയായ ഷെമിലി (30) സമീറാം എന്നിവരാണ് മരിച്ചത്. ആറടി വലിപ്പമുള്ള ജലസംഭരണി തകർന്നതോടെ അമ്മയും കുഞ്ഞും ഇതിനിടയിൽപ്പെടുകയായിരുന്നു.
ബംഗാൾ സ്വദേശിയായ ബസുദേവിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പശു ഫാമിൽ ജോലി ചെയ്ത് വരികയായിരുന്നു ബസുദേവും ഭാര്യയും. വെള്ളിനേഴി സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
വെട്ടുക്കല്ലിൽ നിർമിച്ച ജലംസംഭരണി എങ്ങനെയാണ് പൊട്ടിയതെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















