അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ചുത്തെറിപ്പിച്ച വയോധികയ്‌ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കാൻ ഓരം ചേർന്ന് നിന്ന 61-കാരിയെയാണ് കാർ ഇടിച്ചുത്തെറിപ്പിച്ച് നിർത്താതെ പോയത്. 20 അടിയോളം വായുവിൽ ഉയർന്നുപൊങ്ങിയ സ്ത്രീ ദൂരെ തെറിച്ചുവീഴുകയും തത്ക്ഷണം മരണപ്പെടുകയുമായിരുന്നു. തമിഴ്നാട് തിരുനെൽവേലിയിലായിരുന്നു ദാരുണ സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കനിയൂർ സ്വദേശി ഗോമതിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തക്കല സ്വദേശിയായ ശരവണൻ ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് പിന്നീട് പിടികൂടി.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.