എറണാകുളം: മിനറൽസ് ആൻഡ് മെറ്റൽസ് എംഡിയുടെ വാഹനം സർക്കാർ ബോർഡ് വച്ച് ഓടിച്ച സംഭവത്തിൽ വാഹനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വാഹനം കസ്റ്റഡിയിലെടുക്കാൻ മോട്ടോർ വാഹന വകുപ്പിനോട് കോടതി നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
ആലുവ ഫ്ലൈ ഓവറിന് മുന്നിലൂടെ ഫ്ലാഷ് ലൈറ്റിട്ട് ഓടിയ KL 23 P 8383 എന്ന വാഹനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ആദ്യം കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞെങ്കിലും ഇടക്കാല ഉത്തരവിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാഹനം പരിശോധിച്ച് നടപടി എടുക്കണമെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.















