മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ’ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മുതൽ റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിൽ നരേന്ദ്രമോദി വഹിച്ച സംഭാവനകളെ അനുസ്മരിച്ചുകൊണ്ടാണ് പ്രസിഡന്റ് പുടിൻ പുരസ്കാരം നൽകിയത്.
𝐇𝐈𝐒𝐓𝐎𝐑𝐈𝐂!
PM Shri @narendramodi is conferred with the highest civilian award of the Russian Federation, the Order of St Andrew the Apostle. pic.twitter.com/byoAVfIM5Y
— BJP (@BJP4India) July 9, 2024
പ്രിയ സുഹൃത്ത് മോദിക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനും വിജയത്തിനും മംഗളങ്ങൾ നേരുകയാണെന്നും പുടിൻ പുരസ്കാര വേളയിൽ പുടിൻ പ്രതികരിച്ചു. ഇന്ത്യൻ ജനതയ്‌ക്ക് എല്ലാവിധ പുരോഗതിയും പ്രാപ്തമാകട്ടെയെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. 2019ലായിരുന്നു റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക് നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചത്.
പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച റഷ്യക്ക് മോദി നന്ദിയറിയിച്ചു. ഇത് നരേന്ദ്രമോദിക്ക് ലഭിക്കുന്ന ബഹുമതിയല്ല, ഇന്ത്യയിലെ 140 കോടി പൗരന്മാർക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ആഴമേറിയ സൗഹൃദത്തിനും ലഭിക്കുന്ന ബഹുമതിയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.