എറണാകുളം: കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ച് അപകടം. തേവര എസ്എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ സുരക്ഷിതരായി പുറത്തിറക്കാൻ സാധിച്ചതായി നാട്ടുകാർ വ്യക്തമാക്കി.
സ്‌കൂളിലേക്ക് വിദ്യാർത്ഥികളുമായി പോകുന്ന വഴി ബസിൽ നിന്ന് പുകയുയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ വാഹനം നിർത്തി വിദ്യാർത്ഥികളോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.
കുട്ടികൾ ബസിൽ നിന്ന് ഇറങ്ങിയതും തീ പടരുകയായിരുന്നു. വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കാണെന്ന് നാട്ടുകാർ പറഞ്ഞു.
ബസ് പൂർണമായും കത്തിനശിച്ച നിലയിലാണ്. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിക്കാനുള്ള കാരണം പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.















