ലക്നൗ : മുഹറം ഘോഷയാത്രയിൽ പലസ്തീൻ പതാക ഉയർത്തിയ യുവാവ് അറസ്റ്റിൽ . ഭദോഹി സ്വദേശി സാഹിലിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത് . അനുമതിയില്ലാതെ ഞായറാഴ്ച രാത്രി മധോസിംഗ് ഏരിയയിലെ ദേശീയ പാതയിലാണ് ചില യുവാക്കൾ ഘോഷയാത്ര നടത്തിയത് . അതിനിടയിൽ പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിക്കുകയായിരുന്നു .
സംഭവം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തി സാഹിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . മറ്റ് രണ്ട് പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. വീഡിയോയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.















