വിയന്ന: ഏകദിന സന്ദർശനത്തിനായി ഓസ്ട്രിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വന്ദേഭാരതം ആലപിച്ച് സ്വാഗതം ചെയ്ത് ഓസ്ട്രിയൻ കലാകാരന്മാർ. വിയന്നയിലെ റിറ്റ്സ്- കാൾട്ടൺ ഹോട്ടലിലാണ് പ്രധാനമന്ത്രിയെ വന്ദേമാതരം ആലപിച്ച് ഗായക സംഘം വരവേറ്റത്.
ഗാനം ശ്രവിച്ചുകൊണ്ട് അഭിമാനത്തിന്റെയും ആദരവിന്റെയും തലയെടുപ്പോടെയാണ് പ്രധാനമന്ത്രി പൊതുവേദിയിൽ നിന്നത്. വലിയൊരു ഗായക സംഘമാണ് പ്രധാനമന്ത്രിക്കായും ഭാരതത്തിലെ 140 കോടി ജനങ്ങൾക്കുമുള്ള സമർപ്പണാർത്ഥം വന്ദേമാതരം ആലപിച്ചത്.
#WATCH | Austrian artists sing Vande Mataram to welcome Prime Minister Narendra Modi, as he arrives at the hotel Ritz-Carlton in Vienna. pic.twitter.com/mza5OHMrWY
— ANI (@ANI) July 9, 2024
ഓർക്കസ്ട്രയുടെ മുന്നിൽ ആദരവോടെ നിൽക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 41 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഓസ്ട്രിയ ചാൻസലർ നെഹമെർ എക്സിൽ കുറിച്ചു.















