കളക്ഷനിൽ വൻ കുതിപ്പുമായി മുന്നോട്ട് കുതിക്കുകയാണ് പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി . ആഗോളതലതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിക്കഴിഞ്ഞു. ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടിയും കവിഞ്ഞ് പുതിയ റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കല്‍ക്കി തെന്നിന്ത്യൻ സിനിമകളുടെ കളക്ഷനില്‍ നാലാം സ്ഥാനത്താണ് .
നാഗ് അശ്വിന്റെ മേക്കിംഗ്, പ്രഭാസ്, അമിതാഭ്, ദീപിക എന്നിവരുടെ പ്രകടനം , ഗ്രാഫിക്സ്, ആക്ഷൻ സീക്വൻസ് തുടങ്ങി എല്ലാ മേഖലകളിലും കൽക്കി ചിത്രത്തിന് സൂപ്പർ പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ കൽക്കിയുടെ OTT റിലീസ് തീയതി സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം രണ്ട് OTT പ്ലാറ്റ്‌ഫോമുകളാണ് സ്വന്തമാക്കിയിരിക്കുന്നത് . തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശവും ആമസോൺ പ്രൈം സ്വന്തമാക്കിയിട്ടുണ്ട്. ഹിന്ദി പതിപ്പിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം മാത്രമാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.
തിയേറ്ററിൽ റിലീസ് ചെയ്ത് ഏകദേശം 8 ആഴ്ചകൾക്ക് ശേഷം കൽക്കി OTT ലേക്ക് കൊണ്ടുവരാനാണ് കൽക്കിയുടെ നിർമ്മാതാക്കൾ കമ്പനികളുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത് . ഇതിന്റെ ഭാഗമായി ‘കൽക്കി’ സ്വാതന്ത്ര്യദിന സമ്മാനമായി ഓഗസ്റ്റ് 15 മുതൽ OTT-യിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന.















