വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മാരുതി സുസുക്കി . രണ്ട് വർഷം അല്ലെങ്കിൽ 40,000 കി.മീ ആയിരുന്ന സ്റ്റാൻഡേർഡ് വാറന്റി, മൂന്ന് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്ററായി കമ്പനി വർദ്ധിപ്പിച്ചു.
മാരുതി സുസുക്കി രണ്ട് തരത്തിലുള്ള വാറൻ്റികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.ആദ്യത്തേത് എല്ലാ കാറുകളിലും ഒരേ പോലെയുള്ള സ്റ്റാൻഡേർഡ് വാറൻ്റി ആണ്. രണ്ടാമത്തേത് വിപുലീകൃത വാറൻ്റി ആണ് . വാഹന ഉടമകൾക്ക് നേരത്തെ രണ്ട് വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറൻ്റി ലഭ്യമായിരുന്നതായി എം.എസ്.ഐ.എൽ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു . എന്നാൽ ഇപ്പോൾ മൂന്ന് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറൻ്റി ലഭിക്കും. ഇതിൽ ഏതാണ് ആദ്യം വരുന്നത്, ആ കാലയളവ് വരെ വാറൻ്റി ലഭ്യമാകും.
കൂടാതെ ആറ് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെയുളള വിപുലീകൃത വാറന്റി പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. നാലാം വർഷ, അഞ്ചാം വർഷ വാറന്റി പാക്കേജുകളുടെ വ്യാപ്തിയും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്.















