ആലപ്പുഴ: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക്. കായംകുളം ചേരാവള്ളിയിലാണ് സംഭവം. നായ വീടിനുള്ളിൽ കയറി ആക്രമിച്ചെന്നാണ് വിവരം. പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും 7 പേരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചേരാവള്ളി സ്വദേശികളായ നബീസാ ഉമ്മ, ചെല്ലമ്മ എന്നിവരെയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നായയുടെ ആക്രമണത്തിൽ നബീസ ഉമ്മയുടെ തള്ളവിരൽ നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ തെരുവുനായ ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്‌ച്ച ഉച്ചയോടെയാണ് കാറളം ആറാം വാര്‍ഡ് കിഴുത്താണിയില്‍ രോമം കൊഴിഞ്ഞ നിലയില്‍ ഉള്ള ഒരു തെരുവുനായ നിരവധി പേരെ ആക്രമിച്ചത്. കിഴുത്താണി സ്വദേശികളായ ഐക്കരപറമ്പില്‍ സുനന്ദ(60), കുട്ടാലയ്‌ക്കല്‍ ശ്രീകുട്ടന്‍ (28), കുഞ്ഞലിക്കാട്ടില്‍ ശെന്തില്‍കുമാര്‍(49), കുന്നത്തപറമ്പില്‍ സൗദാമിനി (80), വെട്ടിയാട്ടില്‍ അനിത (53), പുല്ലൂര്‍ സ്വദേശി വെളുത്തേടത്ത് പറമ്പില്‍ രമ(53) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്.