ശ്രീനഗർ: ഉധംപൂരിലെ സാംഗ് പൊലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം. ആയുധധാരികളായ മൂന്ന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങിയെന്നും അധികൃതർ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സൈന്യവും പൊലീസും തിരച്ചിൽ ഊർജിതമാക്കി. സസമീപ ചെക്ക്പോസ്റ്റുകളിലും ജാഗ്രത ശക്തമാക്കി. ജമ്മുകാശ്മീരിൽ രണ്ടുമാസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ആക്രമണമാണിത്. വിവധപ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കത്വ, ഉധംപൂർ, ഭാദർവ എന്നിവിടങ്ങളിലെ പ്രദേശവാസികളായ 50 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വനത്തിലാെളിച്ച ഭീകരരെ തുരത്താൻ സേന വ്യാപക പരിശോധന ആരംഭിച്ചു. ഭീകരാക്രമണത്തെ തുടർന്ന് ഉധംപൂർ, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ വനങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചിരിക്കുകയാണ്.