രാഷ്ട്രപതി ഭവനിലെ ബാഡ്മിന്റൺ കോർട്ടിൽ സൈന നെഹ്വാളിനൊപ്പം റാക്കറ്റ് കയ്യിലെടുത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇരുവരും ബാഡ്മിന്റൺ കളിക്കുന്ന ചിത്രങ്ങൾ രാഷ്‌ട്രപതി ഭവനാണ് എക്്‌സിൽ പങ്കുവച്ചത്. ബാഡ്മിന്റണിലെ പവർഹൗസായ രാജ്യത്തിന്റെ വളർച്ചയെയും അന്താരാഷ്‌ട്ര വേദികളിലെ വനിതാ താരങ്ങളുടെ പ്രകടനത്തെയും എടുത്തുകാട്ടുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
President Droupadi Murmu’s natural love for sports and games was seen when she played badminton with the much-celebrated player Ms. Saina Nehwal at the Badminton Court in Rashtrapati Bhavan. The President’s inspiring step is in keeping with India’s emergence as a badminton-power… pic.twitter.com/DGjRudbzSc
— President of India (@rashtrapatibhvn) July 10, 2024
“>
എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമാണ് ഇന്ന്. എന്നോടൊപ്പം ബാഡ്മിന്റൺ കളിച്ചതിന് നന്ദി എന്ന അടിക്കുറിപ്പോടെയാണ് രാഷ്‌ട്രപതിക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിന്റെ ചിത്രങ്ങൾ സൈന നെഹ്വാൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
What a memorable day of my life 😍🙏..Thank you so much President Mam for playing badminton with me 🙏 #presidentofindia @rashtrapatibhvn pic.twitter.com/jt9ucXuZrx
— Saina Nehwal (@NSaina) July 10, 2024
“>
പത്മ പുരസ്‌കാര ജേതാക്കളെ അവതരിപ്പിക്കുന്ന ‘ഹെർ സ്റ്റോറി – മൈ സ്റ്റോറി’ എന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുന്നതിനായാണ് പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ നേടിയ സൈന നെഹ്വാൾ രാഷ്‌ട്രപതിഭവനിലെത്തിയത്.















