കോപ്പ അമേരിക്കയിൽ കൊളംബിയ ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ തല്ലുമാല. യുറുഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിലാണ് ഗാലറിയിൽ തർക്കമുണ്ടായത്. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് ഡഗ് ഔട്ടിലിരുന്ന താരങ്ങൾ ഗാലറിയിലെ ആരാധകർക്ക് അടുത്തെത്തിയത്. എന്താണ് പരസ്പരമുള്ള പോരടിക്കലിന് കാരണമെന്ന് വ്യക്തമല്ല. ആരാധകരെ തല്ലിയവരിൽ ഡാർവിൻ നൂനസും അരൗജോയും ഉൾപ്പെടുന്നുണ്ട്. ഡ്രസിംഗ് റൂമിലേക്ക് പോകുന്ന യുറുഗ്വായ് താരങ്ങൾക്ക് നേരെ കൊളംബിയൻ ആരാധകർ തൊപ്പികളും ക്യാനുകളും എറിയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കൊളംബിയൻ ആരാധകരുടെ പ്രകോപനമാണ് യുറുഗ്വായ് താരങ്ങളെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തൽ. താരങ്ങളെയും കുടുംബങ്ങളെയും തോൽവിക്ക് പിന്നാലെ ഒരു വിഭാഗം ആരാധകർ അധിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. പിന്നീട് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് രംഗം ശാന്തമാക്കിയത്. 70,644 പേരാണ് സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയിരുന്നത്. ഇതിൽ പകുതിയിലധികവും കൊളംബിയൻ ആരാധകരായിരുന്നു.
🚨🌎 | Darwin Nunez in the crowd fighting Colombia fans after the game! 😮
— All Things Brazil™ 🇧🇷 (@SelecaoTalk) July 11, 2024
“>
#CopaAmerica Darwin Núñez seen fighting in the stands @LFC pic.twitter.com/JTiXeFCS0g
— Andres (@KaossF1) July 11, 2024
“>
സെമി ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ജയിച്ചത്. മത്സരത്തിന്റെ 39-ാം മിനിറ്റിൽ ജെഫേഴ്‌സൺ ലെർമ നേടിയ ഗോളാണ് കൊളംബിയയ്‌ക്ക് ഫൈനലിലേക്ക് വഴിതുറന്നത്. ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് ജെഫേഴ്സൺ വിജയഗോൾ നേടിയത്. ഫൈനലിൽ അർജന്റീനയാണ് കൊളംബിയയുടെ എതിരാളി.















