ഇന്ത്യക്കാരുടെ ആഹാരങ്ങളിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നാണ് തൈര്. ബഹുഭൂരിപക്ഷം ആളുകൾക്കും തൈര് ഉൾപ്പെടുത്തിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടമാണ്. തൈരിൽ ഉപ്പിട്ടും, പച്ചക്കറികൾ ഉൾപ്പെടുത്തി സലാഡ് രൂപത്തിലും പഞ്ചസാരയിട്ട് ലെസ്സി രൂപത്തിലും നമ്മൾ തൈര് ഉപയോഗിക്കാറുണ്ട്. എന്നാൽ തൈരിൽ ഉപ്പിടുന്നതാണോ, പഞ്ചസാരയിടുന്നതാണോ നല്ലത്? അറിയാം..
പഞ്ചസാരയിട്ട് തൈര് കുടിച്ചാൽ
വളരെ രുചികരമായ പാനീയമാണ് ലെസ്സി. പഞ്ചസാരയിട്ട് തൈര് കുടിക്കുന്നതിന് ഗുണങ്ങൾ ഏറെയുണ്ട്. കാത്സ്യത്തിന്റെയും, പ്രോട്ടീനുകളുടെയും, വിറ്റാമിനുകളുടെയും കലവറയാണ് ഈ പാനീയം. തൈരിൽ ധാരാളം പ്രോബയോട്ടിക്കുകളും ശരീരത്തിനാവശ്യമായ ബാക്ടീരിയകളും ഇതിലടങ്ങിയിട്ടുണ്ട്. വളരെയധികം ഊർജം പ്രദാനം ചെയ്യുന്നതിനും ഇത് സഹായകരമാവുന്നു. അമിതമായി പഞ്ചസാര ഉപയോഗിച്ചാൽ പ്രമേഹം പോലുള്ള രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്.
തൈരിൽ ഉപ്പിട്ട് കഴിച്ചാൽ
മറ്റ് കറികളൊന്നും ഇല്ലെങ്കിലും ചോറിനൊപ്പം കൂട്ടികഴിക്കാൻ ഉത്തമമാണ് ഉപ്പിട്ട തൈര്. ഇതിൽ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലേക്കാവശ്യമായ പ്രോബയോട്ടിക്കുകളും ഇതിൽ അടങ്ങിയിരിക്കുന്നു. എന്നാൽ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് രക്തസമ്മർദ്ദത്തിന് ഇടയാക്കിയേക്കാമെന്ന് പഠനങ്ങളിൽ പറയുന്നു.
അങ്ങനെയെങ്കിൽ ഏത് തൈരാണ് നല്ലത്? പ്രമേഹം പോലുള്ള രോഗങ്ങളുള്ള വ്യക്തികൾ ഉപ്പിട്ട തൈര് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരും രക്തസമ്മർദ്ദമുള്ളവരും അമിത പഞ്ചസാര ഇടാതെ തൈര് കുടിക്കുന്നതാണ് നല്ലത്.















