‘കിംഗ് ഓഫ് എസ്‌യുവി’ ഫെസ്റ്റിവൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ് കമ്പനിയുടെ രണ്ട് എസ്‌യുവികളായ ഹാരിയറിനും ഫ്ലാഗ്ഷിപ്പ് സഫാരിക്കും പ്രത്യേക കിഴിവുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു. ജൂലൈ 31 വരെയുള്ള ബുക്കിംഗുകൾക്കാണ് ഈ പുതിയ കിഴിവുകൾ ലഭ്യമാകുന്നത്.
ടാറ്റ മോട്ടോഴ്‌സ് ഹാരിയറിന്റെയും സഫാരിയുടെയും വില കുറച്ചിരിക്കുകയാണ്. ഇപ്പോൾ യഥാക്രമം 50,000 രൂപയും 70,000 രൂപയും കുറച്ചിട്ടുണ്ട്. ജൂലൈ അവസാനം വരെ ഹാരിയറിനും സഫാരിയ്‌ക്കും യഥാക്രമം 14.99 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ മുതലായിരിക്കും എക്‌സ് ഷോറൂം വില.
168 bhp കരുത്തും 350 Nm torque ഉം ഉള്ള 2-ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമേ ഹാരിയറും സഫാരിയും ലഭ്യമാകൂ. രണ്ട് എസ്‌യുവികളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറിൽ ലഭ്യമാണ്. ഹാരിയർ മാനുവൽ ഓട്ടോമാറ്റിക്കിന് 16.8 kmpl ഉം 14.6 kmpl ഉം നൽകുന്നു. അതേസമയം, സഫാരി മാനുവലിന് 16.3 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 14.5 കിലോമീറ്ററുമാണ് മൈലേജ്.