അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന്റെ ഭാഗമായി ബാന്ദ്ര കുർള കോംപ്ലക്സിലെ എല്ലാ ജീവനക്കാർക്കും വരുന്ന 15 വരെ വർക്ക് ഹോം ആയിരിക്കും. ഗതാഗത കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാർ തങ്ങളുടെ വർക്കുകൾ വീട്ടിലിരുന്ന് ചെയ്താൽ മതിയെന്ന് കമ്പനി അറിയിച്ചു.
കുർള കോപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ മുന്നൊരുക്കത്തിലാണ് അംബാനി കുടുംബം. നഗരത്തിലെ ഐടിസി, ലളിത്, താജ് തുടങ്ങിയ ആഡംബര ഹോട്ടലുകളാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ദിവസം ഒരു ലക്ഷം രൂപ വരുന്ന മുറികളിലായിരിക്കും അതിഥികളുടെ താമസം.
വിദേശ രാജ്യങ്ങളിൽ നിന്ന് പോലും സിനിമ, വ്യവസായ മേഖലകളിൽ നിന്ന് നിരവധി പേരാണ് മുംബൈയിലേക്ക് എത്തുന്നത്. മുംബൈയിലെ ഒട്ടുമിക്ക സ്റ്റാർ ഹോട്ടലുകളുടെയും ബുക്കിംഗും റൂം റേറ്റും കുത്തനെ ഉയർന്നിട്ടുണ്ട്. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിന് സമീപത്തുള്ള ഹോട്ടലുകളെല്ലം സോൾഡ് ഔട്ട് എന്നാണ് ബുക്കിംഗ് വെബ്‌സൈറ്റുകളിൽ കാണിക്കുന്നത്.
ദിവസങ്ങൾ നീണ്ട ആഘോഷങ്ങൾക്ക് ജൂൺ 29-നാണ് തുടക്കമായത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹൽദി, മെഹന്തി ആഘോഷങ്ങൾക്ക് ബോളിവുഡിൽ നിന്ന് വലിയ താരനിരയാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ശുഭ് ആശിർവാദ്, വിരുന്ന് സൽക്കാരം എന്നിങ്ങനെ രണ്ട് ദിവസത്തെ പരിപാടികളും ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ വമ്പിച്ച വിവാഹ ആഘോഷങ്ങൾക്കായിരിക്കും മുംബൈ നഗരം സാക്ഷിയാവുക.