ശ്രീനഗർ: അമർനാഥ് തീർത്ഥയാത്ര പൂർത്തിയാക്കി അമേരിക്കക്കാരായ അമ്മയും മകനും. അമേരിക്കൻ സ്വദേശികളായ ഹീതർ ഹാത്ത്‌വേയും മകൻ ഹഡ്സൺ ഹാത്ത്‌വേയുമാണ് വർഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹം സഫലമാക്കിയത്. തീർത്ഥയാത്ര പൂർത്തിയാക്കാൻ സഹായിച്ച കേന്ദ്ര സർക്കാരിനും തീർത്ഥാടക സംഘടനകൾക്കും അവർ നന്ദി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ തീർത്ഥയാത്ര നടത്തുന്ന അമ്മയുടെയും മകന്റെയും ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
“ഞങ്ങളെ ഇവിടെയെത്താൻ സഹായിച്ചതിൽ നന്ദിയുണ്ട്. വർഷങ്ങളായി അമർനാഥിൽ വരണമെന്ന് സ്വപ്നം കണ്ടിരുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ സംഘടനാ മികവുകൊണ്ടും ക്ഷേത്ര അധികൃതരുടെ സഹായം കൊണ്ടും മാത്രമാണ് അത് യാഥാർഥ്യമായത്. ഞങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വിധം സന്തോഷത്തിലാണ്. ഇവിടെ കണ്ടുമുട്ടിയ എല്ലാവരും വളരെ നല്ല മനുഷ്യരാണ്,” എഎൻഐ എക്‌സിൽ പങ്കുവച്ച വീഡിയോയിൽ ഹീതർ ഹാത്ത്‌വേ പറഞ്ഞു.
ഇന്ത്യൻ വേഷമായ നീലനിറത്തിലുള്ള സൽവാർ കമീസാണ് ഹീതർ ധരിച്ചിരുന്നത്. അതേസമയം, ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങിയത്. ജൂൺ 29 ന് തുടങ്ങി 52 ദിവസം നീണ്ടു നിൽക്കുന്ന അമർനാഥ് യാത്ര ഓഗസ്റ്റ് 19 ന് അവസാനിക്കും.
#WATCH | A mother-son duo from The US, Heather Hathway & Hudson Hathway undertake the Amarnath Yatra in J&K.
Heather Hathway says, "…We are so grateful to be here. I have dreamed of coming to Amarnath, for many years. This has only been possible with the Government of India's… pic.twitter.com/bzCTnFyd9a
— ANI (@ANI) July 9, 2024