കൊൽക്കത്ത: പശ്ചിമബംഗാളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഡൽഹിയിലെത്തി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ചാണ് സുവേന്ദു അധികാരി ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ധനമന്ത്രിയെ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് ധനമന്ത്രിയെ കണ്ടത്. സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തുന്ന കത്തും അദ്ദേഹം ധനമന്ത്രിക്ക് കൈമാറി.
കേന്ദ്ര ഫണ്ട് ദുർവ്വിനിയോഗം ചെയ്യുന്നത് ഇല്ലാതാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് അധികാരി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഇത് സംബന്ധിച്ച് കുറച്ച് രേഖകൾ സമർപ്പിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രമന്ത്രിയെ കണ്ടതെന്ന് അധികാരി എക്സിൽ കുറിച്ചു.















