മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം ഇന്ന്. ഏഴ് മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷമാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം ശിവശക്തി പൂജ നടത്തി. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് പൂജ നടത്തിയത്. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മുകേഷ് അംബാനി, നിത അംബാനി, രാധിക മെർച്ചൻ്റ്, അനന്ത് അംബാനി, ഇഷ അംബാനി, ആകാശ് അംബാനി എന്നിവർ പ്രത്യേക പൂജകളിൽ പങ്കെടുത്തു. ശിവലിംഗത്തിൽ നെയ്യും പാലും സിന്ദൂരവും ചാർത്തി പൂജിച്ചു. കുടുംബം ആരതി നടത്തുകയും മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മാസങ്ങളോളം നീണ്ട ആഘോഷങ്ങൾക്ക് സിനിമാ, രാഷ്‌ട്രീയ, ബിസിനസ് രംഗത്ത് നിന്നും നിരവധി പേരാണ് പങ്കെടുത്തത്. ഓരോ ആഘോഷങ്ങളിലും രാധിക ധരിച്ച വസ്ത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്വർണവും, രത്നവും, പൂക്കളും കൊണ്ട് നിർമിച്ച വസ്ത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
#WATCH | CORRECTION: Samsung Electronics Executive Chairman Jay Y. Lee* arrived in Mumbai last night for the wedding of Anant Ambani and Radhika Merchant. pic.twitter.com/Ld7dop242h
— ANI (@ANI) July 12, 2024
ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, സാംസംഗ് ഇലക്ട്രോണിക് എക്സിക്യൂട്ടീവ് ചെയർമാൻ ജയ് വൈ ലീ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലയർ എന്നിവർ വിവാഹത്തിൽ പങ്കെടുക്കാനായി മുംബൈയിലെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, രജനികാന്ത്, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.















