ബോളിവുഡ് താരം അക്ഷയ്കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സർഫിറ എന്ന ചിത്രത്തിന്റെ പ്രെമോഷനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. താരം ഐസോലെഷനിൽ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ അനന്ത് അംബാനി-രാധിക മെർച്ചൻ്റ് വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായി. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ടീമിലെ എല്ലാവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അക്ഷയ് കുമാർ പോസിസ്റ്റീവായത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം സർഫിറയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ദേശീയ പുരസ്കാരം നേടിയ തമിഴ് ചിത്രം സൂറൈറൈ പൊട്രു എന്ന സിനിമയുടെ ഔദ്യോഗിക റീമേക്ക് ആണ് സർഫിറ. തമിഴിൽ സൂര്യയാണ് പ്രധാന വേഷത്തിലെത്തിയത്. സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ പരേഷ് റാവൽ, രാധിക മഥൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.