വിംബിൾഡൺ പുരുഷ സിംഗിൾസ് ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യനായ കാർലോസ് അൽകാരസ് ഡാനിൽ മെദ്വദേവിനെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു. ത്രില്ലർ പോരിനൊടുവിലാണ് ആവേശ ജയം. സ്കോർ 6(1)-7(7), 6-3, 6-4, 6-4. ആദ്യ സെറ്റ് അടിയറവ് വച്ച അൽകാരസ് ശേഷിച്ച മൂന്ന് സെറ്റുകളും തിരിച്ചടിച്ച് നേടിയാണ് രണ്ടാം ഫൈനലിന് ടിക്കറ്റ് സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് ഡാനിൽ മെദ്വദേവ് കാർലോസ് അൽകാരസിനെ ഗ്രാൻഡ് സ്ലാം സെമിയിൽ നേരിടുന്നത്.
ആദ്യം വിംബിൾഡണിൽ സ്പെയിൻതാരത്തിന്റെ ആക്രമണ ശൈലിക്ക് മുന്നിൽ റഷ്യൻ താരത്തിന് പിടിച്ചുനിൽക്കാനായിരുന്നില്ല. നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. പിന്നീട് യുഎസ് ഓപ്പണിലാണ് വീണ്ടും നേർക്കുനേർ വന്നത്. അന്ന് പക്ഷേ വിജയം റഷ്യൻ താരത്തിനൊപ്പം നിന്നു. സെൻ്റർ കോർട്ടിൽ നടക്കുന്ന മറ്റൊരു പുരുഷ സിംഗിൾസ് സെമിയിൽ സർപ്രൈസ് എൻട്രിയായിരുന്ന ലോറെൻസോ മുസെറ്റി-നൊവാക് ജോക്കോവിച്ച് മത്സര വിജയിയാകും അൽകാരസിനെ കലാശ പോരിൽ നേരിടുക. ജോക്കോവിച്ച് പരിക്കിനെ അതിജീവിച്ചാണ് സെമി ഉറപ്പാക്കിയത്.
The title defence rolls on 💪
Carlos Alcaraz defeats Daniil Medvedev 6-7(1), 6-3, 6-4, 6-4#Wimbledon pic.twitter.com/gPS9G6sDaa
— Wimbledon (@Wimbledon) July 12, 2024