ലക്നൗ : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അയോദ്ധ്യ വിമാനത്താവളത്തിൽ എത്തിയ ചന്ദ്രചൂഡിനെ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
രാമക്ഷേത്രത്തിന് പിന്നാലെ ഹനുമാൻഗർഹി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. രണ്ടര മണിക്കൂറോളം ചന്ദ്രചൂഡ് അയോദ്ധ്യയിൽ ചിലവഴിച്ചു. വൈകിട്ട് 5.30ന് രാംകഥ പാർക്ക് ഹെലിപാഡിൽ നിന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം ലക്നൗവിലേക്ക് പുറപ്പെട്ടു.