ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് CPM അംഗത്വം; ഒളിവിലുള്ള വധശ്രമക്കേസ് പ്രതി സുധീഷിനെ അറസ്റ്റ് ചെയ്യും; ശരൺ കാപ്പ കേസ് പ്രതിയെന്നും ജില്ലാ പൊലീസ് മേധാവി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് CPM അംഗത്വം; ഒളിവിലുള്ള വധശ്രമക്കേസ് പ്രതി സുധീഷിനെ അറസ്റ്റ് ചെയ്യും; ശരൺ കാപ്പ കേസ് പ്രതിയെന്നും ജില്ലാ പൊലീസ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 01:21 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സിപിഎം സ്വീകരണ പരിപാടിയിൽ പങ്കെടുത്ത വധശ്രമക്കേസ് പ്രതി സുധീഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പത്തനംതിട്ട എസ് പി വി അജിത്. കേസ് എടുത്തതുമുതൽ പ്രതി ഒളിവിലായിരുന്നു. ഒളിവിൽ കഴിയുന്ന സമയത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി  തള്ളിയിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്വീകരണം നൽകിയ പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുത്തതിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരൺ ചന്ദ്രന്റെ പേരിലുള്ള കാപ്പാ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശരണിന്റെ പേരിൽ കാപ്പ ചുമത്തുന്നതിലെ ആദ്യ ഘട്ടം അവസാനിച്ചു. ആദ്യ ഘട്ടത്തിലെ നിയന്ത്രണം ശരൺ ലംഘിച്ചു. ഈ സമയത്ത് ഒരു കേസിലും പ്രതിയായി. കോടതിയിൽ ആ കേസ് നിലനിൽക്കുന്നുണ്ട്. ഇനി ഒരു കേസിൽ കൂടി പ്രതിയായാൽ ശരൺ ചന്ദ്രനെ നാടുകടത്തുമെന്നും എസ് പി വ്യക്തമാക്കി. എന്നാൽ സുധീഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു സ്വീകരിച്ചത്. സുധീഷിന്റെ പേരിലുള്ള എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് ഇനി മുന്നോട്ട് പോകില്ലെന്നും വാദിയും പ്രതിയും ഒത്തുതീർപ്പിന് വേണ്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞത്.

കഴിഞ്ഞ നവംബർ 21-നാണ് പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ അക്രമം നടന്നത്. ഇതിൽ ഒന്നാംപ്രതി കാപ്പ കേസിൽ ഉൾപ്പെട്ടിട്ടുള്ള ശരൺ ചന്ദ്രനാണ്. കേസിൽ നാലാം പ്രതിയാണ് സുധീഷ്. ശരൺ ചന്ദ്രൻ കേസിൽ ജാമ്യംനേടിയിരുന്നു. സുധീഷ് പൊലീസിന്റെ വാദം. എന്നാൽ, ശരൺ ചന്ദ്രനൊപ്പം കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നവരിൽ സുധീഷുമുണ്ടായിരുന്നു. കുമ്പഴയിൽ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിലായിരുന്നു ഇവർ ഉൾപ്പെടുന്ന 62 പേർ സിപിഎം അംഗത്വം സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി മാറുകയായിരുന്നു.

Tags: veena georgeCPIM PathanamthittaK.P UdayabhanuSaran ChandranSudeesh
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies