റോയൽ എൻഫീൽഡ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് കമ്പനിയുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിളായ ക്ലാസിക് 350 ബോബറിന് വേണ്ടിയാണ്. അവസാനഘട്ട പരീക്ഷണങ്ങളിലാണ് വാഹനം. ഇന്ത്യൻ നിരത്തുകളിൽ ബുള്ളറ്റിന്റെ പരീക്ഷണ ഓട്ടം നടക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. പേര് പോലെ, ഇത് ഒരു റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ്.
മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ഇന്ധന ടാങ്ക്, ഫോർക്ക് കവറുകൾ, സ്വൂപ്പിംഗ് ഫെൻഡറുകൾ എന്നിവയാൽ ആകർഷണം തോന്നുന്ന മോട്ടോർ സൈക്കിളാണ് ക്ലാസിക് 350. ഏപ്പ് ഹാംഗർ ഹാൻഡിൽബാറും സ്റ്റാൻഡേർഡ് ട്രിമ്മിൽ റൈഡർക്കുള്ള സിംഗിൾ പീസ് സീറ്റുമാണ് പ്രധാന ആകർഷണം.
ഷാസി, എഞ്ചിൻ, മറ്റ് ബിറ്റുകൾ എന്നിവ ക്ലാസിക് 350-ലേതിന് സമാനമായിരിക്കണം. റീക്യാപ് ചെയ്യാൻ, 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പിയും 4,000 ആർപിഎമ്മിൽ 27 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 349സിസി, എയർ കൂൾഡ് എഞ്ചിനാണ് പുതിയ മോട്ടോർ സൈക്കിളിന്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.
ടെലിസ്‌കോപ്പിക് ഫോർക്കും ഇരട്ട ഷോക്ക് അബ്‌സോർബറുകളും 350-യ്‌ക്ക് ഉണ്ട്. ഫ്രണ്ട്, റിയർ വീലുകളിൽ ഡിസ്‌ക് ബ്രേക്ക് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കും.ഈ വർഷം അവസാനത്തോടെ ബൈക്ക് പുറത്തിറങ്ങുമെന്നും എക്‌സ്‌ഷോറൂം വില രണ്ട് ലക്ഷം രൂപയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.















