നുയിലാൻഡ് : നാഗലാൻഡിൽ വൻ ലഹരി വേട്ട . നാഗലാൻഡിലെ നുയിലാൻഡ് – ദിമാപുർ റോഡിൽ 7 കോടി രൂപ വിലവരുന്ന ലഹരിവസ്‌തുക്കളുമായി 3 പേർ അസം റൈഫിൾസിന്റെ പിടിയിലാകുകയായിരുന്നു.
നുയിലാൻഡ് – ദിമാപുർ റോഡിൽ ലഹരി കടത്തുകയാണെന്ന രഹസ്യ വിവരത്തെ തുടർന്ന് അസം റൈഫിൾസ് കഴിഞ്ഞ ജൂലൈ 10 ന് നാലാം മൈലിന് സമീപം ഒരു മൊബൈൽ വെഹിക്കിൾ ചെക്ക് പോസ്റ്റ് (എംവിസിപി ) സ്‌ഥാപിക്കുകയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 7,93,80,000 രൂപ വിലവരുന്ന 1,134 ഗ്രാം ഹെറോയിൻ ഒരു വാഹനത്തിൽ നിന്ന് കണ്ടെടുത്തു.
81 പ്ലാസ്റ്റിക് സോപ്പ് കേസുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പോലീസ് പിടിയിലായിട്ടുണ്ട്. ലഹരിക്കൊപ്പം കണ്ടെടുത്ത ആയുധങ്ങളും, വെടിക്കോപ്പുകളും, മാഗസിനുകളും നാഗലാൻഡ് പൊലീസിന് കൈമാറിയിട്ടുണ്ട്.















