ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. മറ്റ് വിഷപ്പാമ്പുകളെ പോലും ആഹാരമാക്കുന്ന നാഗം. അങ്ങനെയുള്ള രാജവെമ്പാലയെ വേട്ടയാടാൻ ഏതെങ്കിലും മൃഗങ്ങൾ ധൈര്യപ്പെടുമോ? ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ വിഷപ്പാമ്പിനെ എതിർത്തു നിൽക്കാൻ കഴിയുന്ന മൃഗങ്ങൾ ഉണ്ടോ! പാമ്പിന്റെ മുഖ്യശത്രു എന്ന് വിശേഷിപ്പിക്കുന്ന കീരിക്ക് മാത്രമെ രാജവെമ്പാലയെ കീഴടക്കാൻ പറ്റുകയുള്ളൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ കീരി മാത്രമല്ല, രാജവെമ്പാലയെ വേട്ടയാടുന്ന മറ്റ് ചില വിരുതന്മാർ കൂടി നമുക്ക് ചുറ്റുമുണ്ട്. അതിൽ ഇത്തിരി കുഞ്ഞൻ മൃഗങ്ങൾ വരെയുണ്ട്. അവ ഏതെല്ലാം എന്ന് നോക്കാം…
1. മുള്ളൻ പന്നി

രാജവെമ്പാലയെ വേട്ടയാടി കഴിക്കുന്ന ഒരു മൃഗമാണ് മുള്ളൻ പന്നി. പ്രാണികൾ , ഒച്ചുകൾ , തവളകൾ, പാമ്പുകൾ , പക്ഷിമുട്ടകൾ , ശവം , കൂൺ , വേരുകൾ, സരസഫലങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.
2. തറക്കരടി

കരടികളോടു സാദൃശ്യമുള്ള ഒരിനം മാംസഭോജിയാണ് തറക്കരടി.ചെറിയ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയ ജീവികൾ, പ്രാണികൾ, മുട്ടകൾ തുടങ്ങിയവ ഇവ ആഹാരമാക്കുന്നു. ദൃഢതയുള്ള പല്ലുകൾ കൊണ്ട് ഇവ ഇരയെ കഠിനമായി മുറിവേല്പിപ്പിക്കും.
3. ബ്രൗൺ പാമ്പ് കഴുകൻ

അക്‌സിപിട്രിഡേ കുടുംബത്തിലെ ഇരപിടിയൻ പക്ഷികളിലെ സാമാന്യം വലിയ ഇനമാണ് തവിട്ട് പാമ്പ് കഴുകൻ(brown snake eagle). സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റർ (6,600 അടി) ഉയരം വരെ ഉയരത്തിൽ വസിക്കുന്ന ഇവ പാമ്പുകളെ ഞൊടിയിടയിൽ വേട്ടയാടും.
4. സെക്രട്ടറി പക്ഷി

ആഫ്രിക്കൻ പുൽമേടുകളിലും സഹാറയുടെ ചില മേഖലകളിലും കണ്ടുവരുന്ന ഒരിനം വേട്ടപ്പക്ഷിയാണ് സെക്രട്ടറി പക്ഷി. ഇരകളെ കാലുകൊണ്ട് ചവിട്ടി കൊലപ്പെടുത്തി കൂർത്ത കൊക്കു കൊണ്ട് ചെറു കഷണങ്ങളാക്കി ഇവ ഭക്ഷിക്കുന്നു. ഇവ പ്രാണികൾ, ചെറിയ സസ്തനികൾ, പല്ലി, പാമ്പ്, ചെറിയ പക്ഷികൾ എന്നിവയെ ആഹാരമാക്കുന്നു.















