ന്യൂഡൽഹി: ആദ്യത്ത ലോക സ്കൈ ഡൈവിങ് ദിനത്തിൽ ആകാശപ്പറക്കലിന്റെ ആവേശകരമായ അനുഭവം അനുഭവം പങ്കുവച്ച് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. ഹരിയാനയിലെ പരിശീലകരോടൊപ്പം സ്‌കൈ ഡൈവിങ് നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു.
ആകാശത്തു പറന്നുയർന്ന വിമാനത്തിൽ നിന്നും 56 കാരനായ മന്ത്രി പരിശീലകരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതും തുടർന്ന് ഒരു പരിശീലകനൊപ്പം ആവശ്യമായ സജ്ജീകരങ്ങളോടെ വിമാനത്തിന് പുറത്തേക്ക് ചാടുന്നതും കാണാം.ഡൈവിങ്ങിലുടനീളം മറ്റൊരു ഡൈവർ മന്ത്രിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ട്. അവരുടെ ചോദ്യത്തിന് അതിയായ ആവേശത്തിലാണ് താനെന്നും മന്ത്രി മറുപടി നൽകുന്നുണ്ട്. സ്കൈ ഡൈവിങ് ആസ്വദിക്കാൻ അവസരം നൽകിയതിന് അദ്ദേഹം പരിശീലകർക്ക് നന്ദി പറഞ്ഞു.
“ഇന്ന് എനിക്ക് ആവേശകരമായ ഒരു ദിവസമായിരുന്നു. എന്നാൽ അതിലേറെ പ്രധാനം ലോകത്തിനും എയ്‌റോസ്പോർട്സ് മേഖലയ്‌ക്കും ഒരു സുപ്രധാന ദിനമാണ് ഇന്ന്. ലോക സ്കൈ ഡൈവിങ് ദിനം ഇന്ന് ആദ്യമായി ആഘോഷിക്കപ്പെടുകയാണ്. എയ്‌റോസ്‌പോർട്സ്, ടൂറിസം മേഖലകളിൽ ഇന്ത്യ പുതിയ ഉയരം തൊടുകയാണ്” സ്കൈ ഡൈവിങ്ങിനുശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ആയിരക്കണക്കിന് ഇന്ത്യക്കാർ ദുബായ്, സിംഗപ്പൂർ, തായ്‌ലൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ കായിക വിനോദങ്ങൾ ആസ്വദിച്ചിരുന്നു. ഇനിമുതൽ അത് ഇന്ത്യയിലും സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സ്കൈഡൈവിംഗ് വിമാനം ഫ്ലാഗ് ഓഫ് ചെയ്തതായും അദ്ദേഹം പ്രഖ്യാപിച്ചു.
आज विश्व स्काई डाइविंग दिवस पर मैंने भी इसके अनोखे रोमांच का लुत्फ़ लिया। नारनौल, हरियाणा में इसकी सुविधा निजी स्तर पर प्रारंभ हुई है।
मुझे प्रसन्नता है कि भारत में पर्यटन का क्षेत्र विश्वस्तरीय सुविधाओं से लब्ध होता जा रहा है। हम ज़मीन से आसमान तक बांहें फैलाकर पर्यटकों को… pic.twitter.com/m4ExqC9cKE
— Gajendra Singh Shekhawat (@gssjodhpur) July 13, 2024