ജോയിയെ കണ്ടെത്താൻ പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീമിനെ എത്തിക്കും; റെയിൽവേ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോയിയെ കണ്ടെത്താൻ പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീമിനെ എത്തിക്കും; റെയിൽവേ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ വി ജോയിയെ കണ്ടെത്തുന്നതിന് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീമിനെ സ്ഥലത്തെത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്ഥലത്ത് സജീവ രക്ഷാപ്രവർത്തനം നടത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഉന്നതതല യോ​ഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലെ രക്ഷാപ്രവർത്തനവുമായി റെയിൽവേ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രത്യേക ടീം സ്ഥലത്തുണ്ട്. 15-20 മിനിറ്റിൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് അവിടെ നിൽക്കാനാകില്ല കരയ്‌ക്ക് കയറി വന്നാൽ ഉടൻ അവർക്ക് മരുന്നുകളും അവരുടെ ശരീരം വൃത്തിയാക്കാനുളള സംവിധാനങ്ങളും ഒരുക്കണം.

ജോയിയെ കണ്ടെത്തുക എന്നതിനാണ് മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ കാര്യവും ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്ന കാര്യം മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും റെയിൽവേയുടെ പൂർണ അനുമതി ലഭിച്ചെങ്കിലേ അത് സാദ്ധ്യമാകൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. റെയിൽവേയുടെ സർവ്വീസ് ഉൾപ്പെടെ നിർത്തിവെയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ആമയിഴഞ്ചാൻ തോട് റെയിൽവേ പരിപാലിക്കുന്നത് എങ്ങനെയാണെന്ന കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ റെയിൽവേയുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

ഫയർ ഫോഴ്സ് സംഘത്തിന്റെ ശ്രമകരമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥർ അഭിമാനകരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ​ദിവസം രാത്രി ഒരു മണി വരെ രക്ഷാപ്രവർത്തനം തുടർന്നിരുന്നു.

മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് യോ​ഗം ചേർന്നത്. മുൻ മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, കളക്ടർ ജെറോമിക് ജോർജ്, എൻഡിആർഎഫ് സംഘത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ, റോബോട്ടിക് ടീമിലെ വിദഗ്ധർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

Tags: JoyAmayizhanjan thodScooba team
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies