മുംബൈ : മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിൽ ഭൂസാവൽ-നന്ദുർബാർ പാസഞ്ചർ ട്രെയിനിന് നേരെ കല്ലേറ് . റെയിൽവേ ട്രാക്കിൽ തടിച്ചുകൂടിയ ജനക്കൂട്ടം ട്രെയിനിന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ജൽഗാവിനും നന്ദുർബാറിനും ഇടയിൽ ഇന്നലെ ഉച്ചയ്‌ക്ക് 2.30 നാണ് ട്രെയിന് നേരെ ജനക്കൂട്ടം കല്ലേറ് നടത്തിയത് . ട്രെയിനിലെ യാത്രക്കാരിലൊരാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത് . മഹാരാഷ്‌ട്രയിലെ ധൂലെയുടെ അതിർത്തിയിലുള്ള സക്രിയിലും സമീപപ്രദേശങ്ങളിലുമുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ട്രെയിന് നേരെ കല്ലെറ് ഉണ്ടായത്.
25 ഓളം പേർ റെയിൽവേ ട്രാക്കിൽ തടിച്ചുകൂടിയിരിക്കുന്നതും അവരിൽ ചിലർ ട്രെയിനിന് നേരെ കല്ലെറിയുന്നതും വീഡിയോയിൽ കാണാം. യാത്രക്കാർ ഭയന്ന് ട്രെയിനിൽ നിന്ന് ഓടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. . സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.