സ്വന്തം ജീവൻ പോലും മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഏതറ്റം വരെയും പോകുന്നവരാണ് അഗ്നിരക്ഷാ സേനയും പൊലീസും മറ്റ് രക്ഷാപ്രവർത്തകരും. അവരുടെ നിസ്വാർത്ഥ സേവനവും അർപ്പണബോധവും എന്നും പ്രചോദനകരമാണ്. മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും പുതുജീവിതത്തിലേക്ക് എത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു കരളലയിപ്പിക്കുന്ന സംഭവമാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഭഗീരഥി നദിയിലെ അതിശക്തമായ ഒഴുക്കിൽപെട്ട് മരണത്തെ മുഖാമുഖം കണ്ട നായക്കുട്ടിയെയാണ് ഉത്തരാഖണ്ഡ് പൊലീസിന്റെ ശ്രമഫലമായി രക്ഷിച്ചത്. പ്രത്യേകം സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച് പാലത്തിന് മുകളിലൂടെ ഉയർത്തിയാണ് നായയെ രക്ഷിച്ചത്. വെള്ളവുമായി മല്ലിടുന്നതിനിടെ പെട്ടെന്ന് ഉയർന്ന് പൊങ്ങിയ നായക്കുട്ടി ഭയന്നു. ഉദ്യോഗസ്ഥരുടെ കരങ്ങളിൽ സുരക്ഷിതമായെത്തിയതോടെ ഭയപ്പാട് അകന്നു, നായ ജീവിതത്തിലേക്ക് തിരിച്ചുകയറി. ഹൃദയഭേദകമായ രക്ഷാദൗത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉത്തരാഖണ്ഡ് പൊലീസ് ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പൊലീസിന്റെ പ്രവൃത്തിയെ അഭിനനന്ദിച്ചത്.
पुलिस जवानों ने बचाई बेजुबान श्वान की जान 🐕
उत्तरकाशी जोशियाडा स्थित झूला पुल के नीचे भागीरथी नदी के तेज बहाव के बीच टापू में फंसे बेजुबान श्वान🐕 को #UttarakhandPolice फायर सर्विस के जवानों ने सकुशल रेस्क्यू कर बचाया।#UKPoliceHaiSaath @UttarkashiPol @UKFireServices pic.twitter.com/GT0xmu4vqr
— Uttarakhand Police (@uttarakhandcops) July 13, 2024
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. ജനജീവിതം ദുസഹമാക്കിയാണ് കാലവർഷം കനക്കുന്നത്. കഴിഞ്ഞ വാരം മഴയെ തുടർന്ന് ചാർധാം യാത്ര നിർത്തിവച്ചിരുന്നു. കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം താറുമാറായിരുന്നു. വെള്ളപ്പൊക്കവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനാൽ ട്രെയിൻ സർവീസുകളിൽ പലതും നിർത്തി വച്ചിരിക്കുകയാണ്.