താനെ: നാസിക്- മുംബൈ എക്സപ്രസ് വേയിലെ കാസറ ഘട്ടിൽ (ചുരം) കണ്ടെയ്നർ ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 15 പേർക്ക് ഗുരുതര പരിക്ക്. ഏഴ് കാറുകളാണ് അപകടത്തിൽ തകർന്നതെന്നാണ് സൂചന. ചുരത്തിൽ വാഹനം നിർത്തിയിട്ട് വെള്ളച്ചാട്ടവും പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു വിനോദ സഞ്ചാരികൾ. ഇതിനിടെയാണ് ട്രക്ക് റോഡിന് വശത്ത് നിർത്തിയിട്ടിരുന്ന കാറുകളിലേക്ക് പാഞ്ഞു കയറിയതെന്നാണ് സൂചന.
അമിതവേഗത്തിലായിരുന്ന ട്രക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടത്തിനിടയാക്കിയത്. കാറുകൾ തകർത്ത ട്രക്ക് പിന്നീട് തലകീഴായി മറിഞ്ഞു. സംഭവത്തിന്റെ ദൃശൃങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നാസിക്- മുംബൈ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
VIDEO | 15 people injured in an accident on Mumbai-Nashik Expressway near Thane. More details awaited.
(Source: Third Party) pic.twitter.com/LbQvwdf17A
— Press Trust of India (@PTI_News) July 14, 2024