കോപ്പയ്‌ക്കൊപ്പം ആരാധക മനസും നിറച്ച് അർജന്റീന..! കിരീടത്തോടെ വിടപറഞ്ഞ് ഡി മരിയ; ലൗട്ടാരോ ​ഗോളിൽ കൊളംബിയയുടെ കണ്ണീർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോപ്പയ്‌ക്കൊപ്പം ആരാധക മനസും നിറച്ച് അർജന്റീന..! കിരീടത്തോടെ വിടപറഞ്ഞ് ഡി മരിയ; ലൗട്ടാരോ ​ഗോളിൽ കൊളംബിയയുടെ കണ്ണീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 11:17 am IST
FacebookTwitterWhatsAppTelegram

മയാമി; കൊളംബിയയെ ഒരു ​ഗോളിന് തകർത്ത് കോപ്പയും ആരാധകരുടെ മനസും നിറച്ച് കിരീടം നിലനിർത്തി അർജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിന്റെ ആദ്യപകുതിയും ഗോൾരഹിതമായിരുന്നു. 112- മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനയ്‌ക്ക് കിരീടം സമ്മാനിച്ചത്. ദേശീയ കുപ്പായത്തിൽ അവസാന മത്സരത്തിനിറങ്ങിയ എയ്ഞ്ചൽ ഡി മരിയക്ക് അർ‌ഹിച്ച വിടവാങ്ങലാണ് മെസിയും സംഘവും ഒരുക്കിയത്.

ഡീപോൾ നൽകിയ പന്ത് സെൽസോ ബോക്‌സിലേക്ക് നൽകിയതാണ് വിജയഗോളിന് വഴി തുറന്നത്. പരിക്ക് മൂലം രണ്ടാം പകുതിയിൽ മെസി പുറത്തുപോകേണ്ടി വന്നത് അർജന്റീനിയയ്‌ക്ക് തിരിച്ചടിയായിരുന്നു. കണ്ണീരോടെയാണ് മെസി കളം വിട്ടത്. പക്ഷെ കിരീടനേട്ടത്തിലൂടെ ആ കണ്ണീർ പുഞ്ചിരിക്ക് വഴിമാറുന്നതാണ് ആരാധകർ പിന്നീട് കണ്ടത്. പുറത്തുപോകും വരെ അർജന്റീനയ്‌ക്ക് ഗോളവസരങ്ങളൊരുക്കാൻ പലതവണ മെസി ശ്രദ്ധേയമായ നീക്കങ്ങൾ നടത്തിയിരുന്നു. 65-ാം മിനിറ്റിലാണ് പരിക്കിനെ തുടർന്ന് മെസിയെ പിൻവലിച്ചത്.

ആക്രമണത്തിലും പ്രത്യാക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഇരുകൂട്ടരും ബലാബലം നിന്നപ്പോൾ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ ഗോളുകൾ മാത്രം അകന്നു നിന്നു. അർജന്റീനയ്‌ക്കായി 75 ാം മിനിറ്റിൽ നിക്കോളാസ് ഗോൾസാലസ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ആയതിനാൽ ഗോൾ നിഷേധിക്കുകയായിരുന്നു. 87 ാം മിനിറ്റിൽ നിക്കോളാസിന്റെ തന്നെ ഉഗ്രൻ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോകുകയും ചെയ്തു.

ഏറ്റവും കൂടുതൽ സമയം പന്ത് കൈവശം വെച്ചതും മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയ ആയിരുന്നു. അർജന്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. ഖത്തർ ലോകകപ്പിലേതുപോലെ തന്നെ ഇക്കുറിയും ട്രോഫിയുമായി മെസിയുടെയും കൂട്ടരും മൈതാനത്ത് നടത്തിയ ആഘോഷം ആരാധകർക്ക് ആവേശമായി. ട്രോഫി ഏറ്റുവാങ്ങാനും ആഘോഷത്തിൽ പങ്കുചേരാനും മെസിയും എത്തിയിരുന്നു. അർജന്റീനയുടെ പതിനാറാം കിരീടമാണിത്.

2008 ലും 2012 ലും യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ സ്‌പെയിനോട് തുല്യമായ നേട്ടമാണ് അർജന്റീന സ്വന്തമാക്കിയത്. എമിലിയാനോ മാർട്ടിനസ് ആണ് മികച്ച ഗോൾകീപ്പർക്കുളള പുരസ്‌കാരം നേടിയപ്പോൾ ലൗട്ടാരോ ടോപ്പ് സ്‌കോററായി.

 

Tags: colombiaargentinalionel messifinalCopa America 2024
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies