മകന്റെ പേര് വെളിപ്പെടുത്തി ശിവകാർത്തികേയൻ. പവൻ ശിവകാർത്തികേയൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടന്നത്.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും ശിവകാർത്തികേയൻ പങ്കുവച്ചിട്ടുണ്ട്. ഭാര്യ ആരാധ്യ, മക്കളായ ആരാധന, ഗൂഗൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ശിവകാർത്തികേയൻ പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
Aaradhana – Gugan – PAVAN ❤️❤️❤️ pic.twitter.com/T0YNorVIQb
— Sivakarthikeyan (@Siva_Kartikeyan) July 15, 2024
ജൂൺ രണ്ടിനാണ് ഇരുവർക്കും ആൺകുട്ടി ജനിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന അമരൻ ആണ് ശിവകാർത്തികേയന്റേതായി ഇനി പുറത്തിറങ്ങാനുളള ചിത്രം. സെപ്റ്റംബറിലാണ് അമരൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രാജ്കുമാർ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എസ്കെ 23 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രവും ശിവകാർത്തിയന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. ശിവകാർത്തികേയൻ വ്യത്യസ്ത വേഷത്തിലെത്തിയ അയലാൻ എന്ന ചിത്രമാണ് അവസാനമായി തിയേറ്ററുകളിലെത്തിയത്.