പേരിന് പിന്നിലെ ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് ബോളിവുഡ് സൂപ്പർ താരങ്ങളിൽ ഒരാളായ അക്ഷയ്കുമാർ. സിനിമയിൽ എത്തുമ്പോൾ തന്റെ പേര് അക്ഷയ് കുമാർ എന്നായിരുന്നില്ലെന്നും തന്റെ യാഥാർത്ഥ പേര് ഇപ്പോഴും പലർക്കും അറിയില്ലെന്നും പറയുകയാണ് നടൻ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടൻ പേര് വെളിപ്പെടുത്തിയത്. “രാജീവ് ഭാട്ടിയ’ എന്നായിരുന്ന തന്റെ യാഥാർത്ഥ പേര്. മതത്തിന്റെയോ മറ്റു സ്വാധീനത്തിലോ അല്ല പേര്മാറ്റിയത്. ആദ്യ ചിത്രമായ ആജിനിടെയുണ്ടായ സംഭവമാണ് അതിനിടയാക്കിയതെന്നും നടൻ പറഞ്ഞു.
മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1987 പുറത്തിറങ്ങിയ ആജിലാണ് അക്ഷയ് അരങ്ങേറുന്നത്. ചിത്രത്തിലെ നായകനായ കുമാർ ഗൗരവിന്റെ പേര് അക്ഷയ് എന്നായിരുന്നു. ആ പേരാണ് ഞാൻ സ്വീകരിച്ചത്. അന്ന് ഷൂട്ടിനിടയ്‌ക്ക് ഞാൻ നായകന്റെ കഥാപാത്രത്തിന്റെ പേര് ചോദിച്ചു. അവർ അക്ഷയ് എന്നു പറഞ്ഞു. എന്നാൽ പേര് അങ്ങ് മാറ്റിയേക്കാമെന്ന് ഞാനും കരുതി. അങ്ങനെ രാജീവ് അക്ഷയ് ആയി.
രാജീവും നല്ല പേരായിരുന്നു. അന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നു എന്ന് തോന്നുന്നു. എങ്കിലും ഞാൻ അക്ഷയ് എന്ന് പേരങ്ങ് മാറ്റി. അല്ലാതെ അതാെരു സ്വാമിയോ മറ്റോ പറഞ്ഞിട്ട് ചെയ്തതല്ല. എന്റെ പിതാവും ചോദിച്ചു നിനക്ക് എന്താ പറ്റിയതെന്ന്. എന്റെ ആദ്യ പടത്തിലെ ഹീറോയുടെ പേര് സ്വീകരിച്ചെന്ന് അച്ഛനും മറുപടി നൽകി–അക്ഷയ് കുമാർ പറഞ്ഞു.