തൃശൂർ: കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും പത്നി നൗനാന്തിനും ഗുരുവായൂരിൽ തുലാഭാരം. വെണ്ണ, അരി, ശർക്കര എന്നിവ കൊണ്ടായിരുന്നു മന്ത്രിയുടെ തുലാഭാരം.
ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ കേന്ദ്ര മന്ത്രിയെയും സംഘത്തെയും ക്ഷേത്രം ഭാരവാഹികൾ എന്നിവർ സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര ദർശനം നടത്തി കാണിക്ക സമർപ്പിച്ചു.















