മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പടേണ്ടിയിരുന്ന കരിപ്പൂർ – മസ്ക്കറ്റ് വിമാനത്തിന്റെ സമയത്തിൽ മാറ്റം. പുലർച്ചെ നാലുമണിയിലേക്കാണ് സമയം മാറ്റിയിരിക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സമയമാണ് മാറ്റിയത്.
സാങ്കേതിക തകരാർ മൂലമാണ് യാത്ര നീട്ടേണ്ടി വന്നതെന്ന് എയർ ഇന്ത്യ വിശദീകരിച്ചു. എന്നാൽ, സമയത്തിന് പെട്ടെന്ന് മാറ്റം വന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. സമയമാറ്റം നേരത്തെ അറിയിച്ചില്ലെന്ന പരാതിയുമായാണ് യാത്രക്കാർ രംഗത്ത് എത്തിയത്.