കൊച്ചി: വളർത്തുനായ കുരച്ചതിന് മുൻ നാവിക ഉദ്യോഗസ്ഥനും മക്കൾക്കും മർദ്ദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടവന്ത്ര മട്ടമ്മൽ സ്വദേശി ഹരികുമാറിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ടുപേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
കടവന്ത്രയിൽ വളർത്തുനായയുമായി റോഡിലിറങ്ങിയ മുൻ നാവിക ഉദ്യോഗസ്ഥൻ അഭിഷേക് ഘോഷ് റോയിക്കും രണ്ട് മക്കൾക്കുമായിരുന്നു അയൽക്കാരുടെ മർദ്ദനമേറ്റത്. വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോൾ അയൽക്കാരനായ പ്രതികളിലൊരാളെ നോക്കി നായ കുരച്ചു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വാക്കു തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.















