പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ ജോലി നേടാം. ഗ്രാമീൺ ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം പ്രത്യേകത. ആകെ 44228 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. പോസ്റ്റ്മാൻ , പോസ്റ്റ് മാസ്റ്റർ റിക്രൂട്ട്മെന്റുകളാണ് നടക്കുന്നത്. ആകെ 44228 ഒഴിവുകളാണുള്ളത്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
കേരളത്തില് 2433 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 5 വരെ ഓൺലൈൻ അപേക്ഷ നല്കാം. 18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ടായിരിക്കും.
അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം വേണം . 10,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം. വനിതകൾ , എസ്.സി, എസ്.ടി, ട്രാന്സ്ജെൻഡർ, പിഡബ്ലൂബിഡി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ ഓൺലൈനായി 100 രൂപ ഫീസടക്കണം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം.