രാമായണ മാസത്തിലെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെയെന്ന് ആശംസിച്ച് നടൻ മോഹൻലാൽ. രാമായണത്തിലെ ശ്ലോകം പങ്കുവച്ചുകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം ആശംസ നേർന്നത്.
“പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം”
– ഏക ശ്ലോക രാമായണം
രാമായണമാസത്തിന്‍റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ’- എന്നാണ് മോഹൻലാൽ കുറിച്ചത്.
കർക്കടകം ഒന്നായ ഇന്നാണ് രാമായണ മാസാചരണത്തിന്റെ തുടക്കം. ഇന്ന് മുതൽ ഒരു മാസക്കാലം ഹൈന്ദവ ഭവനങ്ങളിൽ സന്ധ്യാസമയങ്ങളിൽ രാമായണ പാരായണം നടക്കും. ഈ വർഷത്തെ കർക്കടകം ഓഗസ്റ്റ് 16 വെള്ളിയാഴ്ചയാണ് അവസാനിക്കുക.
ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ പഞ്ഞ മാസമായി ചിത്രീകരിക്കപ്പെട്ട കർക്കടകം അദ്ധ്യാത്മികതയുടെ പുണ്യം നെറുകയിൽ ചൂടുന്ന രാമായണമാസമായി മാറുന്നത് 1982-ൽ കൊച്ചിയിൽ നടന്ന വിശാല ഹിന്ദു സമ്മേളനത്തിൽ പി. പരമേശ്വർജിയുടെ ആഹ്വാനത്തിലൂടെയാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വിശാല ഹിന്ദു സമ്മേളനത്തിൽ ഉയർന്നുവന്ന തീരുമാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.















