ന്യൂഡൽഹി: നാല് ജവാന്മാർ വീരമൃത്യു വരിച്ച ദോഡ ഏറ്റുമുട്ടലിനെ തുടർന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദോഡയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും പ്രതിരോധ മന്ത്രിയെ ഉപേന്ദ്ര ദ്വിവേദി ധരിപ്പിച്ചു.
ദോഡയിൽ നടന്നുകൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷനെക്കുറിച്ചും ഭീകരർക്കെ എതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചുമായിരുന്നു വിശദീകരിച്ചത്. ദോഡ മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളെക്കുറിച്ചും കരസേനാ മേധാവി പ്രതിരോധമന്ത്രിയെ ധരിപ്പിച്ചു. പ്രതിരോധ മന്ത്രാലയം എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
സൈനികരുടെ ജീവനെടുത്തവർക്ക് തിരിച്ചടി നൽകുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും പ്രതികരിച്ചു. തീവ്രവാദികളെയും അവരുടെ കൂട്ടാളികളുടെയും തടയും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കാനും ഞങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനും ജമ്മുകശ്മീരിലെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഇതിലൂടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ഭീകരരുടെ താവളങ്ങൾ ഉന്മൂലനം ചെയ്യാനും സാധിക്കുമെന്നുമാണ് സിൻഹ എക്സിലൂടെ അറിയിച്ചത്.















