കോട്ടയം: ഏതെങ്കിലും ഒരു സംഘടന അതിന് ലഭിച്ച ആസ്തികൾ എപ്പോഴെങ്കിലും ദാനം ചെയ്ത ചരിത്രം കേട്ടിട്ടുണ്ടോ? ബക്കറ്റ് നീട്ടിയും, ഭീഷണിയിലൂടെയും ബലം പ്രയോഗിച്ച് പിരിച്ചും കോടിക്കണക്കിന് രൂപയുടെ ആസ്തികൾ സമ്പാദിച്ച സംഘടനകൾ പോലും വീണ്ടും വീണ്ടും വാരിക്കൂട്ടി ആസ്തി വളർത്താൻ ശ്രമിക്കുന്നതായാണ് നമ്മുടെ അനുഭവം.
എന്നാൽ തങ്ങളെ ഈ കൂട്ടത്തിൽ കൂട്ടുകയേ വേണ്ടെന്ന് വീണ്ടും അടിവരയിടുകയാണ് സേവാഭാരതി.
സുമസുകൾ സേവാഭാരതിക്ക് സംഭാവന ചെയ്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന
മൂന്ന് ഏക്കറിലധികം വരുന്ന ഭൂമിയാണ് ആധാരം ചെയ്തു കൈമാറുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതരായ 47 കുടുംബങ്ങൾക്കാണ് സേവാഭാരതി ഭൂമി സമ്മാനിക്കുന്നത്. ജൂലൈ 20 കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന ഭൂദാനം ശ്രേഷ്ഠദാനം പദ്ധതിയുടെ സംസ്ഥാ തല ഉദ്‌ഘാടനം ചടങ്ങിൽ വെച്ച് ഭൂമിയുടെ രേഖ അർഹരായവർ ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുതിർന്ന സംഘപ്രചാരകൻ എസ്. സേതുമാധവൻ എന്നിവർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സ്വന്തം പേരിൽ ആളുകൾ ദാനം നൽകുന്ന സ്വത്തുക്കൾ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്യുന്നതാണ് സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠദാനം പരിപാടി. ഓരോ സംഘടനയും സ്വന്തം ആസ്തികൾ വിപുലപ്പെടുത്താൻ നോക്കുമ്പോഴാണ് സേവാഭാരതി കർമ്മം കൊണ്ട് തീർത്തും വേറിട്ട സംഘടനയായി മാറുന്നത്.















